വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവിനെതിരേ നടപടി സ്വീകരിക്കാതെ പോലിസ്

Update: 2025-11-06 08:01 GMT

ലഖ്‌നോ: വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവിനെതിരേ നടപടി സ്വീകരിക്കാതെ പോലിസ്. പത്ത് മുസ് ലിം പെണ്‍കുട്ടികളെ 'കൊണ്ടുവന്നാല്‍' ഹിന്ദു പുരുഷന്മാര്‍ക്ക് ജോലി നല്‍കാമൊയിരുന്നു ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ രാഘവേന്ദ്ര പ്രതാപ് സിങിന്റെ പരാമര്‍ശം. ഒക്ടോബര്‍ 16 ന് സിദ്ധാര്‍ഥ് നഗര്‍ ജില്ലയിലെ ധന്‍ഖര്‍പൂരിലെ പൊതുയോഗത്തില്‍ പ്രസംഗിക്കവേയാണ് ഇയാള്‍ വിദ്വേഷ പ്രസംഗം നടത്തയത്.

രണ്ടു ഹിന്ദു യുവതികളുടെ മതം മാറ്റം വേദനിപ്പിച്ചെന്നും അതകിനു പകരമായി പത്തു മുസ് ലിം യുവതികളെ മതം മാറ്റുമെന്നും ഇയാള്‍ പറഞ്ഞു. രണ്ട് ഹിന്ദു പെണ്‍കുട്ടികളുമായി ഒളിച്ചോടിയവരെ കൊല്ലുമെന്നും സിങ് ഭീഷണിപ്പെടുത്തിയിരുന്നു. മുസ് ലിംകളുടെ ബിസിനസ് പങ്കാളിത്തം അനുവദിക്കുന്നുണ്ടെങ്കിലും അവര്‍ ഹിന്ദുക്കളുമായി അധികം അടുക്കരുതെന്നും സിങ് പറഞ്ഞു. എല്ലാ മുസ് ലിം വീടുകളും പരിശോധിക്കുമെന്നും ആരെയും വെറുതെ വിടില്ലെന്നും സിങ് പഠഞ്ഞു.

സിങിന്റെ പ്രകോപനപരമായ പരാമര്‍ശം പെണ്‍കുട്ടികളെ അപമാനിക്കുന്നതാണെന്ന് ദുമാരിയഗഞ്ചില്‍ നിന്നുള്ള സമാജ്വാദി പാര്‍ട്ടി എംഎല്‍എ സയാദ ഖാത്തൂണ്‍ പറഞ്ഞു. ''സര്‍ക്കാര്‍ 'ബേട്ടി പഠാവോ, ബേട്ടി ബച്ചാവോ' എന്ന മുദ്രാവാക്യം പ്രചരിപ്പിക്കുമ്പോള്‍, ഇവിടെ നമ്മുടെ പെണ്‍മക്കള്‍ അപമാനിക്കപ്പെടുകയാണ്. മുസ് ലിംകള്‍ക്കെതിരായ അധിക്ഷേപകരമായ ഭാഷ ദുമാരിയഗഞ്ചിന്റെ മതേതര സ്വഭാവത്തിനെതിരായ ആക്രമണമാണ്.'' സയാദ ഖാത്തൂണ്‍ കൂട്ടിചേര്‍ത്തു.

Tags: