മതവിദ്വേഷം പ്രചരിപ്പിക്കല്‍: ബിജെപി നേതാവ് ഗോപാലകൃഷ്ണനെതിരേ കേസെടുത്തു ; നടപടി എസ്ഡിപിഐ തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറിയുടെ പരാതിയില്‍

Update: 2021-04-19 12:25 GMT

തിരുവനന്തപുരം: മതവിദ്വേഷം പ്രചരിപ്പിച്ചതിന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരേ പോലിസ് കേസെടുത്തു. എസ്ഡിപിഐ തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ വി അബ്ദുല്‍ നാസറിന്റെ പരാതിയിലാണ് ഗോപാലകൃഷ്ണനെതിരേ 153(എ) വകുപ്പുപ്രകാരം പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനിടെ ഒല്ലൂര്‍ സ്ഥാനാര്‍ഥിയായിരുന്ന ഗോപാലകൃഷ്ണന്‍ സാമുദായിക ധ്രുവീകരണത്തിനാണ് വിദ്വേഷം പ്രചരിപ്പിച്ചത്. ലോകമാകെ ഇസ്‌ലാമികവല്‍ക്കരണം നടക്കുകയാണെന്നും ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും ആനുകുല്യങ്ങള്‍ കേരളത്തില്‍ മുസ്‌ലിംകള്‍ കവര്‍ന്നെടുക്കുകയുമാണെന്നായിരുന്നു പ്രചാരണം. െ്രെകസ്തവ സഭയ്ക്കുവേണ്ടി സംസാരിക്കുന്നത് ബിജെപി മാത്രമാണെന്നും ഒല്ലൂര്‍ ചര്‍ച്ച് വികാരിയുമായി സംസാരിക്കുന്നതായാണ് വീഡിയോ ക്ലിപ് പ്രചരിച്ചത്. സംഘപരിവാര സൈബര്‍ പോരാളികള്‍ ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. കേരളത്തിലെ സൗഹാര്‍ദ്ദാന്തരീക്ഷം തകര്‍ക്കുന്നതിനും മുസ്‌ലിംകളെയും െ്രെകസ്തവരെയും തമ്മിലടിപ്പിക്കാനുമായിരുന്നു ഗോപാലകൃഷ്ണന്‍ ശ്രമിക്കുന്നതെന്നായിരുന്നു പരാതി. അബ്ദുല്‍ നാസര്‍ തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പോലിസിനാണ് കഴിഞ്ഞ മാര്‍ച്ച് 31ന് പരാതി നല്‍കിയത്. കേസ് തുടര്‍നടപടികള്‍ക്കായി ഒല്ലൂര്‍ പോലിസിന് കൈമാറിയതായി ടൗണ്‍ ഈസ്റ്റ് പോലിസ് അബ്ദുല്‍ നാസറിന് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു.

Tags:    

Similar News