വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം: പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം തുടര്‍ നടപടിയെന്ന് പോലിസ്
കൊല്ലം: ചടയമംഗലത്ത് പ്രസവം വീട്ടില്‍ നടത്തിയതിനെത്തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രം തുടര്‍നടപടിയെടുക്കാന്‍ പോലിസ്. മരിച്ച അശ്വതിയുടെ നിര്‍ദേശപ്രകാരമാണ് വീടിനുള്ളില്‍ വച്ച് താനും മകനും ചേര്‍ന്ന് പ്രസവമെടുത്തതെന്നാണ് ഭര്‍ത്താവ് അനി പോലിസിനോട് പറഞ്ഞിരിക്കുന്നത്.
ആശുപത്രിയില്‍ പോകുന്നതിനോട് യുവതി എതിര്‍പ്പ് കാണിച്ചിരുന്നുവെന്നും ഇയാള്‍ മൊഴി നല്‍കി. നേരത്തേയും അശ്വതി വീട്ടിനുള്ളില്‍ പ്രസവിച്ചിരുന്നുവെന്ന വിവരവും പോലിസ് വിശദമായി അന്വേഷിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്നലെ രാത്രിയില്‍ അശ്വതിയുടേയും കുഞ്ഞിന്റേയും മൃതദേഹം സംസ്‌കരിച്ചു.