ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് പോലിസ് മര്‍ദ്ദനമേറ്റതായി പരാതി

പരപ്പനങ്ങാടി ആവിയില്‍ ബീച്ച് സ്വദേശി ഷാഹുല്‍ ഹമീദിനാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞദിവസം ജോലിക്ക് പോകാന്‍ പരപ്പനങ്ങാടിയില്‍ നില്‍ക്കുന്ന സമയത്ത് ഷാഹുല്‍ ഹമീദിനെ പരപ്പനങ്ങാടി എസ് ഐ രഞ്ജിത്തും ഒരു പോലീസുകാരനും ചേര്‍ന്ന് പോലിസ് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോവുകയും സ്‌റ്റേഷനില്‍ വെച്ച് ക്രൂരമായി മര്‍ദ്ധിക്കുകയുമായിരുന്നെന്നാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

Update: 2019-05-28 10:26 GMT

പരപ്പനങ്ങാടി: ഡിവൈഎഫ്‌ഐ പ്രവര്‍ത്തന് പരപ്പനങ്ങാടി പോലിസ് സ്‌റ്റേഷനില്‍ മര്‍ദ്ദനമേറ്റതായി പരാതി. പരപ്പനങ്ങാടി ആവിയില്‍ ബീച്ച് സ്വദേശി ഷാഹുല്‍ ഹമീദിനാണ് മര്‍ദ്ദനമേറ്റത്.  കഴിഞ്ഞദിവസം ജോലിക്ക് പോകാന്‍ പരപ്പനങ്ങാടിയില്‍ നില്‍ക്കുന്ന സമയത്ത് ഷാഹുല്‍ ഹമീദിനെ പരപ്പനങ്ങാടി എസ് ഐ രഞ്ജിത്തും ഒരു പോലീസുകാരനും ചേര്‍ന്ന് പോലിസ് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോവുകയും സ്‌റ്റേഷനില്‍ വെച്ച് ക്രൂരമായി മര്‍ദ്ധിക്കുകയുമായിരുന്നെന്നാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി പരപ്പനങ്ങാടി ആവിയില്‍ കടപ്പുറത്ത് ഉണ്ടായ രാഷ്ട്രീയ സംഘര്‍ഷങ്ങളിലെ കേസുകളില്‍പ്പെടുത്തിയാണ് ഇയാളെ പോലിസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലായി തിരൂര്‍ സബ്ജയിലിലാണ്.തിരൂര്‍ സബ് ജയിലില്‍ റിമാന്‍ഡിലുള്ള ഷാഹുല്‍ ഹമീദിനെ സന്ദര്‍ശിക്കാനെത്തിയ സിപിഐഎം-ഡിവൈഎഫ്‌ഐ നേതാക്കളോടാണ് മര്‍ദ്ദന വിവരം ഷാഹുല്‍ വെളിപ്പെടുത്തിയത്.

പരപ്പനങ്ങാടി സ്‌റ്റേഷനിലെ റൈറ്ററുടെ റൂമില്‍ വെച്ച് മൂന്നു പോലീസുകാര്‍ ബലം പ്രയോഗിച്ച് നിലത്തുകിടത്തി കാലില്‍ ചവിട്ടുകയും എസ്‌ഐ കാല്‍വെളളയില്‍ ലാത്തി ഉപയോഗിച്ച് നിരവധി തവണ അടിക്കുകയും ചെയ്തതായും ഈ വിവരം വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്ന ഡോക്ടറോട് പറഞ്ഞാല്‍ കൂടുതല്‍ മര്‍ദ്ദനമേല്‍ക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇയാള്‍ പറഞ്ഞതായി ഡിവൈഎഫ്‌ഐ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. മര്‍ദ്ദിച്ച പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ഡിവൈഎഫ്‌ഐ മേഖല പ്രസിഡന്റ് ജിത്തു വിജയ്, സെക്രട്ടറി റിയാസ്, സെക്രട്ടറിയേറ്റ് അംഗങ്ങളായ അമല്‍, അനില്‍ എന്നിവര്‍ വ്യക്തമാക്കി. സംഭവത്തില്‍ കേരള പോലിസ് ഡയറക്ടര്‍ ജനറലിനും ഷാഹുല്‍ ഹമീദ് പരാതി നല്‍കി.

Tags:    

Similar News