പോലിസ്-റവന്യൂ ജീവനക്കാര്‍ക്കും ഇന്‍ഷുറന്‍സ് ആനുകൂല്യം നല്‍കണം: രമ്യാ ഹരിദാസ് എംപി

Update: 2020-03-29 10:39 GMT

ന്യൂഡല്‍ഹി: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അനുവദിച്ച 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കവറേജ് ആനുകൂല്യം സംസ്ഥാനത്തെ പോലിസ് സേനയ്ക്കും റവന്യു വകുപ്പിലെ ജീവനക്കാര്‍ക്കും ലഭ്യമാക്കാന്‍ അടിയന്തിര നടപടികളെടുക്കണമെന്ന് ആലത്തൂര്‍ എംപി രമ്യ ഹരിദാസ് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച പ്രത്യേക സാഹചര്യത്തില്‍ ജനങ്ങള്‍ പുറത്തിറങ്ങുന്നത് തടയാനും ജനങ്ങളെ ബോധവല്‍ക്കരിക്കാനും സംസ്ഥാന പോലിസ് സേനയും റവന്യു വകുപ്പ് ജീവനക്കാരും ചെയ്യുന്ന സേവനം മഹത്തരവും മാതൃകാപരവുമാണ്. റോഡുകളിലും മറ്റും സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി ജോലി ചെയ്യുന്ന ഈ വിഭാഗം ജീവനക്കാര്‍ക്ക് കൂടി ഇന്‍ഷുറന്‍സ് ആനുകൂല്യം പ്രഖ്യാപിക്കേണ്ടത് അടിയന്തിര ആവശ്യമായി പരിഗണിക്കണമെന്നും രമ്യാ ഹരിദാസ് എംപി കത്തില്‍ ചൂണ്ടിക്കാട്ടി.




Tags:    

Similar News