മഹാകവി പാലാ നാരായണന്‍ നായര്‍ സാഹിത്യ പുരസ്‌കാരം കവി ആലങ്കോട് ലീലാകൃഷ്ണന്
മലപ്പുറം: മഹാകവി പാലാ നാരായണന്‍ നായര്‍ സാഹിത്യ പുരസ്‌കാരം പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണന് സമ്മാനിയ്ക്കുമെന്ന് ജോര്‍ജ്ജ് സി കാപ്പന്‍ പ്രസ്താവിച്ചു. കഴിഞ്ഞ അരനൂറ്റാണ്ടുകാലം മലയാള കവിതയ്ക്കു നല്‍കിയ സമഗ്ര സംഭാവന കണക്കിലെടുത്താണ് പുരസ്‌കാരം നല്‍കുന്നത്.
പ്രൊഫ. ആര്‍ എസ് വര്‍മ്മാജി, പ്രൊഫ. ചാക്കോ സി പെരിയത്ത്, സാംജി ടിവി പുരം എന്നിവര്‍ അടങ്ങുന്ന മൂന്നംഗ ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.
ഇതിനു മുമ്പ് ശ്രീകുമാരന്‍ തമ്പി, സി രാധാകൃഷ്ണന്‍, സക്കറിയ തുടങ്ങിയവര്‍ക്കാണ് പുരസ്‌കാരം നല്‍കിയത്. പുരസ്‌കാര പ്രഖ്യാപനച്ചടങ്ങില്‍ രവി പുലിയന്നൂര്‍, രവി പാലാ തുടങ്ങിയവരും പങ്കെടുത്തു.
ആര്യ, ദ്രാവിഡ സങ്കര സംസ്‌കൃതിയുടെ കാവ്യകാരനും കേരളീയ പ്രകൃതിയുടെ വിശ്വോത്തര പ്രകീര്‍ത്തകനുമായി അറിയപ്പെടുന്ന കവിയാണ് പാലാ നാരായണന്‍ നായര്‍.
50,000 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. യുവകലാസാഹിതിയുടെ സംസ്ഥാന പ്രസിഡന്റ് കൂടിയാണ് ആലങ്കോട് ലീലാകൃഷ്ണന്‍.