പെണ്‍കുട്ടികളെ പീഡിപ്പിച്ച കോടഞ്ചേരി സ്‌റ്റേഷനിലെ പോലിസുകാരന് സസ്‌പെന്‍ഷന്‍
താമരശ്ശേരി: സഹോദരിമാരായ പെണ്‍കുട്ടികളോടെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ കോടഞ്ചേരി പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സി ജി വിനോദ് കുമാറിനെ (41) സസ്‌പെന്‍ഡ് ചെയ്തു. പരാതിയില്‍ കൂരാച്ചുണ്ട് പോലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്നാണ് നടപടി.
കുട്ടികളുടെ അമ്മ താമരശ്ശേരി ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയിരുന്നു.