പതിനഞ്ചുകാരിക്ക് നേരെ ലൈംഗിക അതിക്രമം:പൂനൂരിൽ അസം സ്വദേശി അറസ്റ്റില്‍

Update: 2022-12-11 06:28 GMT


താമരശ്ശേരി: അസം സ്വദേശിനിയായ പതിനഞ്ചുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ അതിഥി തൊഴിലാളി അറസ്റ്റില്‍.പൂനൂർ കോളിക്കല്‍ ആര്യംകുളത്ത് താമസിക്കുന്ന അസം സ്വദേശിയായ ബഹാദുല്‍ ഹഖ്(32) ആണ് പിടിയിലായത്. കുടുംബ സമേതം താമസിക്കുന്ന അതിഥി തൊഴിലാളിയുടെ മകള്‍ക്കുനേരെയാണ് ലൈംഗിക അതിക്രമം നടന്നത്. രക്ഷിതാക്കളുടെ പരാതിയില്‍ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.