പിഎംശ്രീ: സിപിഐക്ക് വഴങ്ങി സിപിഎം; ധാരണാപത്രം മരവിപ്പിക്കും
മാനദണ്ഡങ്ങളില്‍ ഇളവുകള്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കും
തിരുവനന്തപുരം: പിഎംശ്രീ പദ്ധതിയില്‍ സിപിഐക്ക് വഴങ്ങി സിപിഎം. ധാരണാപത്രം മരവിപ്പിക്കുമെന്നാണ് റിപോര്‍ട്ടുകള്‍. മാനദണ്ഡങ്ങളില്‍ ഇളവുകള്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കാനാണ് തീരുമാനം.
മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന കടുത്ത നടപടിയിലേക്ക് സിപിഐ കടക്കുമെന്നിരിക്കെയാണ് സിപിഎമ്മിന്റെ നിര്‍ണായക നീക്കം.പിഎം ശ്രീ ധാരണാപത്രം മരവിപ്പിക്കണമെന്നായിരുന്നു സിപിഐ മുന്നോട്ട് വച്ച പ്രധാന ഉപാധി. ആ ഉപാധിക്കാണ് വഴങ്ങുന്നതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട കത്തിന്റെ കരട് സിപിഎം തയാറാക്കി സിപിഐ നേതൃത്വത്തിന് കൈമാറുകയായിരുന്നു. മലയാളത്തിലുള്ള കത്ത് ഡി രാജ സിപിഐ സംസ്ഥാന നേതൃത്വത്തിന് കൈമാറി.
കേന്ദ്രത്തിന് നല്‍കുന്ന കത്ത് സംസ്ഥാന സര്‍ക്കാര്‍ തന്നെ നല്‍കണമെന്നും കത്ത് പരസ്യപ്പെടുത്തണമെന്നും സിപിഐ ആവശ്യപ്പെട്ടിട്ടുണ്ട്.