പിഎം ശ്രീ പദ്ധതി; മന്ത്രിസഭായോഗത്തില്‍ സിപിഐ പങ്കെടുക്കില്ല

Update: 2025-10-28 04:36 GMT

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ സര്‍ക്കാരിനോടുള്ള വിയോജിപ്പ് നിലനില്‍ക്കെ, സിപിഐയുടെ മന്ത്രിമാര്‍ നാളത്തെ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കില്ലെന്ന് സൂചന. ഭിന്നത തീര്‍ക്കാന്‍ മുഖ്യമന്ത്രി പിണറായിവിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ആലപ്പുഴയില്‍ നടത്തിയ ചര്‍ച്ച ഫലപ്രദമാകാത്ത പശ്ചാത്തലത്തിലാണ് തീരുമാനം.

ഇന്നലെ ആലപ്പുഴ ഗസ്റ്റ്ഹൗസില്‍ വൈകിട്ട് മൂന്നേ മുക്കാല്‍ മണിക്കൂറോളമാണ് മുഖ്യമന്ത്രിയും ബിനോയ് വിശ്വവും കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ ചര്‍ച്ച അലസി പിരിഞ്ഞു. പിഎംശ്രീയില്‍ വിട്ടുവീഴ്ചയിലില്ലെന്ന നിലപാടില്‍ തുടരുകയാണ് സിപിഐ. മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ എടുത്ത തീരുമാനങ്ങളിലുള്ള അതൃപ്തി സിപിഐ പാര്‍ട്ടിയെ അറിയിച്ചു.

Tags: