കൊവിഡ് വ്യാപനം: ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

Update: 2020-09-20 06:46 GMT
ന്യൂഡല്‍ഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുധനാഴ്ച വീഡിയോ കോണ്‍ഫറന്‍സിങ് വഴി ചര്‍ച്ച ചെയ്യും


ഡല്‍ഹി, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രിയുടെ അവലോകനയോഗം. അമേരിക്കയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും മോശം കൊവിഡ് ബാധിച്ച രണ്ടാമത്തെ രാജ്യമായ ഇന്ത്യ ഒരു ദിവസം 1133 മരണങ്ങള്‍ രേഖപ്പെടുത്തി, മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 54 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8.81 ലക്ഷം ടെസ്റ്റുകള്‍ നടത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.