പ്രധാനമന്ത്രി മോദി ഇന്ത്യയെ തകര്‍ത്തു; 'ഭാരത് ബഛാവോ റാലി'യില്‍ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

പൗരത്വ ഭേദഗതി ബില്ലിനോടുള്ള പ്രതിഷേധം ആളിപ്പടരുന്നതിനിടയിലാണ് സാമ്പത്തികതകര്‍ച്ചയെ കൂടി പ്രമേയമാക്കി കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിനിറങ്ങിയത്.

Update: 2019-12-14 08:51 GMT

ന്യൂഡല്‍ഹി: മോദി ഇന്ത്യയെ തകര്‍ക്കുകയാണെന്ന് കോണ്‍ഗ്രസ്സ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. 2016 ല്‍ നോട്ട് നിരോധനമേര്‍പ്പെടുത്തിക്കൊണ്ട് മോദി രാജ്യത്തെ സാമ്പത്തികമായും തകര്‍ത്തുവെന്ന് ഭാരത് ബഛാവോ റാലിയില്‍ പങ്കെടുത്തുകൊണ്ട് രാഹുല്‍ ഗാന്ധി ആരോപിച്ചു. രാജ്യത്തിന്റെ സമ്പദ്ഘടന, പൗരത്വ ഭേദഗതി നിയമം, കാര്‍ഷികമേഖലയുടെ തകര്‍ച്ച, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളുന്നയിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് ഡല്‍ഹി രാംലീല മൈതാനിയില്‍ 'ഭാരത് ബഛാവോ റാലി' സംഘടിപ്പിച്ചത്.

നരേന്ദ്ര മോദി അഞ്ഞൂറിന്റെയും ആയിരത്തിന്റേയും നോട്ടുകള്‍ നിരോധിച്ചു. കള്ളപ്പണം ഇല്ലാതാക്കാനാണെന്ന് പറഞ്ഞ് നമ്മെ വിഡ്ഢികളാക്കി. എന്നിട്ട് എന്താണ് സംഭവിച്ചത്? ഇതുവരെയും ആ ആഘാതത്തില്‍ നിന്ന് ഇന്ത്യയ്ക്ക് പുറത്തുവരാനായിട്ടില്ല. രാജ്യം 9 ശതമാനത്തില്‍ കൂടുതല്‍ വളര്‍ന്ന ഒരു കാലമുണ്ടായിരുന്നു. ചൈനയുടെയും ഇന്ത്യയുടെയും വിജയങ്ങളെ കുറിച്ച് അക്കാലത്ത് ജനങ്ങള്‍ ചര്‍ച്ച ചെയ്തു. 'ചൈനിന്ത്യ' എന്നാണ് അക്കാലത്ത് പറഞ്ഞിരുന്നത്. എന്നാല്‍ ഇന്ന് ജനങ്ങള്‍ കൈയില്‍ ഉള്ളിയുമായി നില്‍ക്കുകയാണ്. ഒരു കിലോ സവാളയടെ വില 200 രൂപ ആയിരിക്കുന്നു- രാഹുല്‍ പറഞ്ഞു.

പൗരത്വ ഭേദഗതി ബില്ലിനോടുള്ള പ്രതിഷേധം ആളിപ്പടരുന്നതിനിടയിലാണ് സാമ്പത്തികതകര്‍ച്ചയെ കൂടി പ്രമേയമാക്കി കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിനിറങ്ങിയത്.


Tags:    

Similar News