സംസ്ഥാനത്തെ പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; പ്ലസ് ടു വിജയശതമാനം 87.94; വിഎച്ച്എസ്ഇ-80; 36

പ്ലസ് ടു സീറ്റുകള്‍ വര്‍ധിപ്പിച്ചതായും മന്ത്രി അറിയിച്ചു

Update: 2021-07-28 10:16 GMT

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്കിടെ നടന്ന പ്ലസ് ടു പരീക്ഷയില്‍ റെക്കോര്‍ഡ് വിജയം. സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷ ഫലം മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. വിജയ ശതമാനം 87.94 ആണ്. കഴിഞ്ഞ വര്‍ഷം 85.13 ആയിരുന്നു വിജയശതമാനം. 

ആകെ 2035 സ്‌കൂളുകളിലായി സ്‌കൂള്‍ ഗോയിങ് റഗുലര്‍ വിഭാഗത്തില്‍ നിന്ന് 3,73,788 പേര്‍ പരീക്ഷ എഴുതിയതില്‍ 3,28,702 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി.

പ്ലസ് ടു സയന്‍സ്- 90.52, ഹ്യൂമാനിറ്റീസ്-80.4, കോമേഴ്‌സ്- 84.33, ടെക്‌നിക്കല്‍- 89.33 എന്നിങ്ങനെയാണ് വിജയശതമാനം.

വിജയശതമാനം കൂടിയ ജില്ല എറണാകുളം-91.11, കുറഞ്ഞ ജില്ല പത്തനംതിട്ട-82.53.

100 ശതമാനം വിജയം നേടിയ 136 സ്‌കൂളുകളാണ്. കഴിഞ്ഞ തവണ 114 സ്‌കൂളുകളായിരുന്നു. 48383 പേര്‍ക്കാണ് ഇത്തവണ ഫുള്‍ എ പ്ലസ് ലഭിച്ചത്.

പ്ലസ് ടുവിന് ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയെഴുതിയത് മലപ്പുറം ജില്ലയിലാണ്-57628, ഏറ്റവും കുറച്ച്‌പേര്‍ എഴുതിയത് വയനാട് 9465 പേര്‍.

പാലക്കാടിന് വടക്കോട്ടുള്ള ജില്ലകളില്‍ 20 ശതമാനം സീറ്റും, അവടന്ന് തേക്കോട്ടുള്ള ജില്ലകളില്‍ 10 ശതമാനം സീറ്റു വര്‍ധനയുണ്ടാവുമെന്ന് മന്ത്രി അറിയിച്ചു.

ഇത്തവണത്തെ വിഎച്എസ്ഇ വിജയശതമാനം 80; 36 ആണ്. 


Tags: