കൊച്ചിയില്‍ തെരുവുനായ ആക്രമണത്തില്‍ പ്ലസ്ടു വിദ്യാര്‍ഥിക്ക് പരിക്ക്

Update: 2026-01-06 07:25 GMT

കൊച്ചി: കൊച്ചിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തെരുവുനായ ആക്രമിച്ചു. ഹന ഫാത്തിമ്മ എന്ന കുട്ടിക്കാണ് തെരുവു നായയുടെ കടിയേറ്റത്. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് കുട്ടിയെ നായ ആക്രമിച്ചത്. കുട്ടിയുടെ കൈയ്ക്കും കാലിനും പരിക്ക് പറ്റിയിട്ടുണ്ട്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Tags: