പ്ലസ്ടു വിദ്യാര്‍ഥി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

Update: 2025-09-22 10:01 GMT

പാലക്കാട്: പ്ലസ്ടു വിദ്യാര്‍ഥിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. മണ്ണാര്‍ക്കാട് കരിമ്പുഴ തോട്ടര സ്‌കൂളിലെ വിദ്യാര്‍ഥിയായ ഹിജാന്‍(17)ആണ് മരിച്ചത്. രാവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് വാതിലില്‍ തട്ടിവിളിച്ചെങ്കിലും തുറക്കാത്തതിനാല്‍ വാതില്‍ പൊളിച്ച് അകത്തേക്കു കയറുകയായിരുന്നു. അപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് ബന്ധുക്കള്‍ പോലിസിനെ വിവരമറിയിച്ചു. മരണകാരണം വ്യക്തമല്ല. മൃതദേഹം മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.

Tags: