പ്ലസ് ടു ഫലം പ്രഖ്യാപിച്ചു, വിജയശതമാനം 83.87 ശതമാനം

Update: 2022-06-21 06:05 GMT

തിരുവനന്തപുരം: സംസ്ഥാന പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. 3,61091 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 3,02865 പേര് ഉപരിപഠനത്തിനു യോഗ്യത നേടി. 28,480 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി.78 സ്‌കൂളുകളിൽ നൂറു ശതമാനം വിജയം. പൊതുവിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്.  12 മണിക്കുശേഷം ഫലം അറിയാന്‍ കഴിയും.

ഫലം അറിയാന്‍ കഴിയുന്ന വെബ്‌സൈറ്റുകള്‍: www.results.kerala.gov.in, www.examresults.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.prd.kerala.gov.in, www.results.kite.kerala.gov.in. പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പിലൂടെയും ലഭിക്കും.