പ്ലസ് വണ്‍ അണ്‍ എയ്ഡഡ് മേഖലയില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കുന്ന കാര്യം പരിശോധിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: അണ്‍ എയ്ഡഡ് മേഖലയില്‍ പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കുന്ന കാര്യം പരിശോധിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. പ്രധാന അലോട്ടുമെന്റുകള്‍ നടത്തിയ ശേഷം സീറ്റുകള്‍ വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കും. സര്‍ക്കാര്‍, എയ്ഡഡ് മേഖലക്ക് ആനുപാതികമായാണ് അണ്‍എയ്ഡഡ് മേഖലയില്‍ കൂട്ടുക. ഒഴിവുവരുന്ന സംവരണ സീറ്റുകള്‍ മെറിറ്റിലേക്ക് മാറ്റും. സ്‌കൂള്‍ തുറക്കുമ്പോള്‍ ഒരു സീറ്റും ഒഴിഞ്ഞ് കിടക്കില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിദ്യാര്‍ഥികളാണ് സീറ്റില്ലാതെ ബുദ്ധിമുട്ടുന്നത്. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ പുതിയ സീറ്റും ബാച്ചും അനുവദിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.