പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: കാംപസ് ഫ്രണ്ട് ഡിഡിഇ ഓഫിസ് മാര്‍ച്ചില്‍ പോലിസ് അതിക്രമം

Update: 2021-10-26 11:25 GMT

മലപ്പുറം: മലബാറില്‍ ആവശ്യമായ പ്ലസ് വണ്‍ സീറ്റ് അനുവദിക്കാത്ത സര്‍ക്കാര്‍ വഞ്ചനക്കെതിരെയുള്ള കാംപസ് ഫ്രണ്ട് ഡിഡിഇ ഓഫിസ് മാര്‍ച്ചില്‍ പോലിസ് അതിക്രമം. കാംപസ് ഫ്രണ്ട് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.

സര്‍ക്കാരിന്റെ വഞ്ചനാപരമായ ഒത്തുതീര്‍പ്പിന് നിന്നുതരില്ലെന്നും പുതിയ ബാച്ചുകള്‍ മാത്രമാണ് പരിഹാരമെന്നും കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാന്‍ ഉദ്ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. യോഗത്തില്‍ നിരവധി നേതാക്കള്‍ പ്രസംഗിച്ചു.

കാംപസ് ഫ്രണ്ട് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി അര്‍ഷദ് സ്വാഗതവും മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറി ഹാസിന്‍ മഹ്‌സൂല്‍ നന്ദിയും പറഞ്ഞു. 

കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാന്‍, മലപ്പുറം സെന്‍ട്രല്‍ ജില്ലാ ട്രഷറര്‍ യൂനുസ്, മലപ്പുറം സെന്റര്‍ ജില്ലാ കൗണ്‍സില്‍ അംഗം അക്ബര്‍ മോങ്ങം, ജാബിര്‍ പൊന്നാനി, ഷംനാസ് പൊന്നാനി, മിസ്ഹബ് വളാഞ്ചേരി, റഈസ്, ജവാദ് മഞ്ചേരി, റഹീം മംഗലം സാമ്മീന്‍ എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു. 

Tags:    

Similar News