പ്ലസ് വണ്‍ പ്രവേശനം അടിയന്തര നടപടികള്‍ സ്വീകരിക്കുക : കെ പി ഗോപി

Update: 2021-10-07 02:05 GMT

കോഴിക്കോട് : പ്ലസ് വണ്‍ പ്രവേശനം രണ്ടാം ഘട്ടം പിന്നിട്ടിട്ടും കോഴിക്കോട് ജില്ലയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് വിജയം നേടിയ നിരവധി വിദ്യാര്‍ത്ഥികള്‍ പടിക്ക് പുറത്താണെന്നും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും് എസ്ഡിപിഐ ജില്ലാ സെക്രട്ടറി കെ പി ഗോപി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഇടതുപക്ഷ സര്‍ക്കാരിന്റെ ജില്ലയോടുള്ള അവഗണയാണ് ഇത് വ്യക്തമാക്കുന്നത്. മികച്ച വിജയം നേടിയിട്ടും തുടര്‍പഠനത്തിന് അവസരം നിഷേധിക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതികരിക്കണം. ജില്ലയില്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിച്ച് പ്രശ്‌നം ഉടനെ പരിഹരിക്കണമെന്നും കെ പി ഗോപി ആവശ്യപ്പെട്ടു.


Tags: