ദേശീയ സമ്മതിദായക ദിനം: ജനുവരി 25ന് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രതിജ്ഞയെടുക്കും
തിരുവനനന്തപുരം: ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് ജനുവരി 25ന് രാവിലെ 11ന് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സഥാപനങ്ങളിലും പ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിക്കാന്‍ പൊതുഭരണ വകുപ്പ് സര്‍ക്കുലര്‍ ഇറക്കി. വകുപ്പുമേധാവികള്‍, ജില്ലാ കളക്ടര്‍മാര്‍, പൊതുമേഖല/ സ്വയംഭരണ സ്ഥാപന മേധാവിമാര്‍ എന്നിവര്‍ അവരവരുടെ ഓഫിസുകളിലും അതാത് വകുപ്പുകളുടെ ഭരണ നിയന്ത്രണത്തിലുള്ള ഓഫിസുകളിലും ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദിനവുമായി ബന്ധപ്പെട്ട സംവാദം, പ്രസംഗം, മോക്ക് പോള്‍, ചിത്രരചന, ക്വിസ് മത്സരം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കുന്നത് അഭികാമ്യമാണെന്നും സര്‍ക്കുലറില്‍ പറയുന്നു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കണം ചടങ്ങ് സംഘടിപ്പിക്കേണ്ടത്.