മൊബൈൽ റീച്ചാർജ് വേണോ ? പ്ലാസ്റ്റിക് കുപ്പി പൊടിച്ചോളു

Update: 2019-09-11 19:14 GMT

ന്യൂഡൽഹി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധിക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ. ഇതിന്റെ ഭാ​ഗമായി റെയിൽവേ സ്റ്റേഷനുകളിൽ പ്ലാസ്റ്റിക് പൊടിച്ചു കളയുന്ന കൂടുതൽ യന്ത്രങ്ങൾ സ്ഥാപിക്കാനൊരുങ്ങുകയാണ് റെയിൽവേ. യന്ത്രങ്ങളിൽ കുപ്പി പൊടിച്ചു കളയുന്ന യാത്രക്കാരുടെ മൊബൈൽ ഫോണുകൾ റീച്ചാർജ് ചെയ്തുനൽകുന്നതും ആലോചിക്കുന്നതായി റെയിൽവേ ബോർഡ് ചെയർമാൻ വി കെ യാദവ് പറഞ്ഞു. ആദ്യഘട്ടമായി 400 പ്ലാസ്റ്റിക് ക്രഷിങ് യന്ത്രങ്ങൾ സ്ഥാപിക്കും. യാത്രക്കാർക്ക്, മൊബൈൽ ഫോൺ നമ്പർ രേഖപ്പെടുത്തിയ ശേഷം പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിക്കാം. പ്രീ പെയ്ഡ് നമ്പരുകൾ റെയിൽവേ റീ ചാർജ് ചെയ്തു കൊടുക്കുന്നതിനെക്കുറിച്ചാണ് ആലോചന. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഒക്ടോബർ 2 മുതൽ സ്റ്റേഷൻ പരിസരങ്ങളിൽ നിരോധിച്ച് റെയിൽവേ ഉത്തരവിറക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് കുപ്പികൾക്കു പകരം എന്തു സംവിധാനമേർപ്പെടുത്താമെന്ന് ആലോചിക്കാൻ ഐആർസിടിസിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.

Similar News