സാമൂഹികനീതി വിവരശേഖരണ കേന്ദ്രം തുടങ്ങാന്‍ പദ്ധതി; കൊച്ചിയില്‍ ആലോചനായോഗം ചേര്‍ന്നു

Update: 2021-07-18 06:11 GMT

കൊച്ചി: എംപവര്‍ ഇന്ത്യ ഫൗണ്ടേഷനും മുസ് ലിം എംപ്ലോയി കള്‍ച്ചറല്‍ അസോസിയേഷനും സംയുക്തമായി സാമൂഹിക നീതി വിവരശേഖര കേന്ദ്രം തുടങ്ങുന്നതിന്റെ ആലോചനക്കായി കൊച്ചിയില്‍ ജൂലൈ 15ന് യോഗം ചേര്‍ന്നു. മുസ് ലിംകളുടെയും പിന്നാക്ക, ദലിത്, ആദിവാസി വിഭാഗങ്ങളുടെയും വിവിധ സാമൂഹികപ്രശ്‌നങ്ങളും സാമൂഹിക, സാമ്പത്തിക വിവരങ്ങളും ശേഖരിച്ച് ഡോക്യുമെന്റ് ചെയ്യുകയാണ് ഉദ്ദേശ്യം. എംപവര്‍ ഇന്ത്യയുടെ 'ഇന്ത്യ 2047' പദ്ധതിയുടെ ഭാഗമായാണ് വിവരശേഖരണം നടത്തുന്നത്.

കൊച്ചിയില്‍ ഇതിനുവേണ്ടി ഒരു ആസ്ഥാനം നിര്‍മിക്കാനാണ് ആലോചന. തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ഒരു കമ്മിറ്റിയെ തിരഞ്ഞെടുത്തു. എംപവര്‍ ഇന്ത്യുടെ കോര്‍ഡിനേറ്റര്‍ പ്രഫ. അന്‍വര്‍ സാദത്ത് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.