ദുബയ് വിമാനത്താവളത്തില്‍ വിമാനങ്ങള്‍ തമ്മില്‍ ഉരസി

Update: 2021-07-22 14:01 GMT
ദുബയ്: ദുബയ് വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങള്‍ തമ്മില്‍ ഉരസി. ഗള്‍ഫ് എയര്‍ വിമാനവും ഫ്‌ലൈ ദുബായ് വിമാനവുമാണ് ഉരസിയത്. ബഹ്‌റൈനില്‍ നിന്നെത്തിയ ഗള്‍ഫ് എയര്‍ വിമാനത്തിന്റെ വാല്‍ഭാഗത്ത് ഫ്‌ലൈ ദുബായ് വിമാനം തട്ടുകയായിരുന്നു. വിമാനം പാര്‍ക്ക് ചെയ്യാന്‍ ഒരുങ്ങവെയാണ് സംഭവം. ഇരു വിമാനങ്ങളിലെയും യാത്രക്കാര്‍ക്ക് മറ്റ് വിമാനങ്ങളില്‍ യാത്രാ സൗകര്യം ഏര്‍പ്പെടുത്തി. അപകടത്തെ തുടര്‍ന്ന് വിമാനത്താവളത്തിന്റെ ഒരു റണ്‍വേ ഉച്ച വരെ അടച്ചിട്ടു.