ജിഎസ്ടി 5 ശതമാനം സ്ലാബ് എടുത്തുകളയാന്‍ ആലോചന

Update: 2022-04-17 14:07 GMT

ന്യൂഡല്‍ഹി: ജിഎസ്ടി സ്ലാബില്‍ മാറ്റം വരുത്താനൊരുങ്ങി ജിഎസ്ടി കൗണ്‍സില്‍. അഞ്ച് ശതമാനം സ്ലാബ് എടുത്തുമാറ്റാനാണ് ആലോചന.

നിലവില്‍ 5, 12, 28, ശതമാനം എന്നിങ്ങനെയാണ് ജിഎസ്ടിയിലെ സ്ലാബുകള്‍. സ്വര്‍ണത്തിന് 3 ശതമാനത്തിന്റെ മറ്റൊരു സ്ലാബുമുണ്ട്. അഞ്ച് ശതമാനം സ്ലാബ് ഇല്ലാതാക്കി അതില്‍ ഉള്‍പ്പെടുന്ന ചിലതിന് മൂന്ന് ശതമാനം സ്ലാബിലേക്ക് താഴ്ത്തിയും മറ്റ് ചിലത് എഴ് എട്ട് ഒമ്പത് സ്ലാബിലേക്ക് ഉയര്‍ത്തിയും ഫലത്തില്‍ അഞ്ച് ശതമാനം സ്ലാബ് ഇല്ലാതാക്കും.

ഇപ്പോള്‍ ബ്രാണ്ടില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ക്ക് നികുതിയില്ല. അത് മൂന്ന് ശതമാനത്തിലേക്ക് കൊണ്ടുവരാന്‍ ഇടയുണ്ട്.

സംസ്ഥാനങ്ങള്‍ക്ക് നികുതി വരുമാനം വേണ്ടത്രയില്ലെന്ന പരാതിയുടെ സാഹചര്യത്തിലാണ് പുതിയ പരിഷ്‌കാരം.

Tags:    

Similar News