പിറവം പള്ളിക്കേസ്: ഹൈക്കോടതിയുടെ നാലാമത്തെ ബെഞ്ചും പിന്മാറി
ജസ്റ്റിസ് ഹരിലാലും ജസ്റ്റിസ് ആനി ജോണും ഉള്‍പ്പെടുന്ന ബെഞ്ചാണ് വാദം കേള്‍ക്കുന്നതില്‍നിന്ന് പിന്മാറിയത്.
കൊച്ചി: പിറവം പള്ളിക്കേസ് കേള്‍ക്കുന്നതില്‍ നിന്ന് ഹൈക്കോടതിയിലെ നാലാമത്തെ ബെഞ്ചും പിന്മാറി. ജസ്റ്റിസ് ഹരിലാലും ജസ്റ്റിസ് ആനി ജോണും ഉള്‍പ്പെടുന്ന ബെഞ്ചാണ് വാദം കേള്‍ക്കുന്നതില്‍നിന്ന് പിന്മാറിയത്.
എന്നാല്‍ പിന്മാറിയതിന് ജസ്റ്റിസുമാര്‍ കാരണം വ്യക്തമാക്കിയിട്ടില്ല. തുടര്‍ച്ചയായി നാലാമത്തെ ബെഞ്ചാണ് യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന പിറവം പള്ളിക്കേസ് കേള്‍ക്കുന്നതില്‍നിന്ന് പിന്മാറിയത്. ഇതേ തുടര്‍ന്ന് ഏത് ബഞ്ച് കേസ് പരിഗണിക്കണമെന്ന കാര്യം ചീഫ് ജസ്റ്റിസിന്റെ പരിഗണനക്ക് വിട്ടു.