പിണറായി വിജയന്‍ ധര്‍മ്മടത്തു വീണ്ടും മല്‍സരിക്കും; ടേം വ്യവസ്ഥ ഒഴിവാക്കാനൊരുങ്ങി സിപിഎം

Update: 2026-01-06 05:15 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മ്മടത്തു വീണ്ടും മല്‍സരിക്കുമെന്ന് റിപോര്‍ട്ടുകള്‍. കെ കെ ഷൈലജ, ടി പി രാമകൃഷ്ണന്‍, വീണാ ജോര്‍ജ് തുടങ്ങിയവരേയും വീണ്ടും മല്‍സരിപ്പിക്കാന്‍ ആലോചനയുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ടേം വ്യവസ്ഥ ഒഴിവാക്കുമെന്നും സൂചനയുണ്ട്. എംഎല്‍എമാര്‍ക്ക് രണ്ടു തവണ, മന്ത്രിമാര്‍ക്ക് ഒരു തവണ അവസരം എന്ന വ്യവസ്ഥ മാറ്റാനാണ് ചര്‍ച്ച.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഎം തവണ വ്യവസ്ഥ കാരണം മുതിര്‍ന്ന നേതാക്കള്‍ മാറി നില്‍ക്കേണ്ടി വന്നിരുന്നു. ഇത്തവണ ഓരോ മണ്ഡലം സാഹചര്യം വിലയിരുത്തി തീരുമാനം എടുക്കാനാണ് ചര്‍ച്ചകള്‍. തവണ വ്യവസ്ഥയില്‍ മാറ്റം വരുത്താതെ മണ്ഡലങ്ങള്‍ നിലനിര്‍ത്താന്‍ ആകില്ലെന്നു വിലയിരുത്തല്‍. ഭരണ തുടര്‍ച്ച ലക്ഷ്യമിടുന്ന സിപിഎം തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി മറികടന്ന് വിജയം കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടേം വ്യവസ്ഥ ഒഴിവാക്കി പ്രധാനപ്പെട്ട നേതാക്കള്‍ക്ക് വീണ്ടും മല്‍സരിക്കാന്‍ അവസരം ഒരുക്കുന്നതെന്നാണ് വിലയിരുത്തല്‍.

Tags: