നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ മൂന്നാം തവണയും പിണറായി വിജയന്‍ നയിക്കുമെന്ന്

Update: 2025-12-31 05:24 GMT

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ മൂന്നാം തവണയും പിണറായി വിജയന്‍ നയിക്കുമെന്ന് റിപോര്‍ട്ട്. പ്രചാരണം നയിക്കുന്നത് പിണറായി വിജയന്‍ ആയിരിക്കുമെന്നും, മറ്റ് പേരുകള്‍ പരിഗണനയില്‍ ഇല്ലെന്നുമാണ് സിപിഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കിയത്.തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉണ്ടായ തിരിച്ചടിക്കു പിന്നാലെ നേതൃമാറ്റമുണ്ടാകുമോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അത്തരമൊരു സംഗതി ഉണ്ടാവില്ലെന്നാണ് വിലയിരുത്തല്‍.

ഇനി എന്തെങ്കിലും മാറ്റമുണ്ടാവുകയാണെങ്കില്‍ അത് പിണറായി വിജയന്റെ വ്യക്തിപരമായ താത്പര്യമനുസരിച്ചായിരിക്കുമെന്നും സൂചനയുണ്ട്. നേതാക്കളുടെ പെരുമാറ്റം മാന്യമാകണമെന്നും നിര്‍ദേശമുണ്ട്. പാര്‍ട്ടി നേതാക്കളുടെ പെരുമാറ്റം മാന്യമാകണമെന്നാണ് നിര്‍ദേശം. തദ്ദേശഫലം വിലയിരുത്താന്‍ ചേര്‍ന്ന സിപിഎം നേതൃയോഗത്തിലാണ് നിര്‍ദേശം. നേതാക്കളുടെ പെരുമാറ്റത്തെ കുറിച്ച് സമൂഹത്തില്‍ വിമര്‍ശനമുണ്ട്. താഴെത്തട്ടില്‍ നന്നായി പെരുമാറുന്നവര്‍ ഉളളതുകൊണ്ടാണ് വലിയ തകര്‍ച്ച ഉണ്ടാകാതിരുന്നത്.

Tags: