പ്രതിഷേധിക്കുന്നവരെ പിണറായി നേരിടുന്നത് മോഡി കര്‍ഷരെ നേരിട്ടപോലെ; സമരക്കാരെ അധിക്ഷേപിക്കുന്നത് അധികാരലഹരി മൂലമെന്നും സതീശന്‍

സജി ചെറിയാനും ഇപി ജയരാജനും പിണറായിയുടെ രാജസദസ്സിലെ വിദൂഷകന്മാര്‍

Update: 2022-03-22 09:39 GMT

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി ഭൂമിയേറ്റെടുക്കലിനെതിരെ സമരം ചെയ്യുന്നവരെ അധിക്ഷേപിക്കുന്നത് അധികാര ലഹരി മൂലമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഭരണപക്ഷ നേതാക്കള്‍ സമരക്കാരെ അധിക്ഷേപിച്ചത് കൊണ്ടുമാത്രം സമരമില്ലാതാകില്ലെന്നും പ്രതിപക്ഷ നേതാക്കളും പ്രവര്‍ത്തകരും ജയിലില്‍ പോയും സമരക്കാരെ സംരക്ഷിക്കുമെന്നും സതീശന്‍ വ്യക്തമാക്കി.

കെ റെയില്‍ പ്രതിഷേധക്കാരെ വിമര്‍ശനമുന്നയിച്ച ഇപി ജയരാജനെയും മന്ത്രി സജി ചെറിയാനെയും രൂക്ഷ ഭാഷയിലാണ് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചത്. പിണറായിയുടെ രാജസദസ്സിലെ വിദൂഷകന്‍മാരാണ് സജി ചെറിയാനും ഇപി ജയരാജനുമെന്നും സമരം ചെയ്യുന്നവരെ അധിക്ഷേപിക്കുന്നത് അധികാര ലഹരി മൂലമാണെന്നും സതീശന്‍ അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ഷകസമരത്തെ നേരിട്ടതു പോലെയാണ് മുഖ്യമന്ത്രി പിണറായി സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ സമരത്തെ നേരിടുന്നത്. പിണറായിയെ ഭയക്കുന്നതിനാല്‍ കൂടെ നില്‍ക്കുന്നവരാണ് പലരും. പക്ഷേ ജനങ്ങളെ അതില്‍ കൂട്ടരുത്. ഞങ്ങള്‍ക്കെതിരെ ബിജെപി ബന്ധം ആരോപിച്ചാലൊന്നും സമരത്തില്‍ നിന്നും പിന്നോട്ട് പോകില്ലെന്നും സതീശന്‍ വ്യക്തമാക്കി. 

Tags:    

Similar News