കുഴല്‍ക്കിണര്‍ നിര്‍മാണം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി

80 മണിക്കൂറില്‍ കൂടുതല്‍ കുഴല്‍ക്കിണറില്‍ അകപ്പെടുകയും തുടര്‍ന്ന് ജീര്‍ണ്ണിച്ച രീതിയില്‍ രണ്ടു വയസ്സുകാരന്‍ സുജിത്ത് വില്‍സണിന്റെ മൃദദേഹം ലഭിക്കുകയും ചെയ്ത സംഭവത്തില്‍ ഭരണകൂട വീഴ്ചയ്‌ക്കെതിരേ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടയിലാണ് രാജ്യത്തെ കുഴല്‍ കിണര്‍ മരണങ്ങള്‍ക്ക് കാരണമാകുന്ന കുഴല്‍ കിണര്‍ നിര്‍മാണം ഉള്‍പ്പെടെ നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷകനായ ജി എസ് മണി സുപ്രിംകോടതിയെ സമീപിച്ചത്.

Update: 2019-10-29 07:14 GMT

ന്യൂഡല്‍ഹി: തിരുച്ചിറപ്പള്ളിയില്‍ ഉപേക്ഷിക്കപ്പെട്ട കുഴല്‍ക്കിണറില്‍ രണ്ടു വയസ്സുകാരന്‍ വീണു മരിച്ച ദാരുണ സംഭവം തമിഴ്‌നാട് സര്‍ക്കാരിന്റെ പരാജയമാണെന്ന് ചൂണ്ടിക്കാണിച്ച് രാജ്യത്തെ കുഴല്‍ കിണര്‍ നിര്‍മാണങ്ങളും ഉപയോഗവും അപകടങ്ങളും തടയാന്‍ സുപ്രിംകോടതിയില്‍ പൊതുതാപര്യ ഹര്‍ജ്ജി.

80 മണിക്കൂറില്‍ കൂടുതല്‍ കുഴല്‍ക്കിണറില്‍ അകപ്പെടുകയും തുടര്‍ന്ന് ജീര്‍ണ്ണിച്ച രീതിയില്‍ രണ്ടു വയസ്സുകാരന്‍ സുജിത്ത് വില്‍സണിന്റെ മൃദദേഹം ലഭിക്കുകയും ചെയ്ത സംഭവത്തില്‍ ഭരണകൂട വീഴ്ചയ്‌ക്കെതിരേ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടയിലാണ് രാജ്യത്തെ കുഴല്‍ കിണര്‍ മരണങ്ങള്‍ക്ക് കാരണമാകുന്ന കുഴല്‍ കിണര്‍ നിര്‍മാണം ഉള്‍പ്പെടെ നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷകനായ ജി എസ് മണി സുപ്രിംകോടതിയെ സമീപിച്ചത്.

കുഴല്‍ കിണറില്‍ കുട്ടികള്‍ വീണു മരിക്കുന്നതിന് തുടര്‍ന്ന് കുഴല്‍ കിണറുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി 2010ല്‍ സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ ലംഘനമാണ് തമിഴ്‌നാട്ടില്‍ നടന്നതെന്ന് ഹര്‍ജ്ജിയില്‍ ചൂണ്ടികാണിക്കുന്നു. രണ്ടു വയസ്സുകാരനെ രക്ഷിക്കാന്‍ സാധിക്കാത്തത് സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളിലെ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും കുഴല്‍കിണറുകളുടെ കാര്യത്തില്‍ ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

2012ല്‍ മധ്യപ്രദേശില്‍ മാത്രം 67 കുട്ടികള്‍ കുഴല്‍കിണറുകളില്‍ വീണു മരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ 39 ഉം ഉത്തര്‍ പ്രദേശില്‍ 19 ഉം ഗുജറാത്തില്‍ 18 ഉം തമിഴ്‌നാട്ടില്‍ 13ഉം കുട്ടികള്‍ മരണപ്പെട്ടതായി ഹരജിയില്‍ പറയുന്നു.

Tags: