പന്നി ശല്യം; പൂക്കോട്ടൂരില്‍ കര്‍ഷകര്‍ വലയുന്നു

Update: 2021-05-25 12:00 GMT

മലപ്പുറം: വര്‍ഷങ്ങളായി പാടത്തും വയലുകളിലുമായി കൃഷി ചെയ്യുന്ന പൂക്കോട്ടൂര്‍ പള്ളിമുക്ക് കൊല്ല പറമ്പന്‍ വട്ടതൊടി യൂസുഫിന് ഇന്ന് കൃഷിയിലെ നഷ്ടത്തിന്റെ കണക്കുകള്‍ മാത്രമാണു പറയാനുള്ളത്.തന്റെ ഒരു ഏക്കര്‍ കൃഷിയിടത്തില്‍ നെല്ല്, വെണ്ട, ചിരങ്ങ, വെള്ളരി, പയര്‍, ചീര, എന്നിവയാണു് കൃഷി ചെയ്തു കൊണ്ടിരിക്കുന്നത്.

കൃഷികള്‍ വിളവെടുപ്പാകുന്നതിന് മുമ്പ് തന്നെ തൊട്ടടുത്ത മലകളില്‍ നിന്നും, കാടുകളില്‍ നിന്നും പന്നിക്കൂട്ടങ്ങള്‍ വന്ന് കൃഷി നശിപ്പിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. നാലഞ്ച് വര്‍ഷം മുമ്പ് തന്നെ പന്നികള്‍ വരാന്‍ തുടങ്ങിയിരുന്നെങ്കിലും ഇന്നത് വലിയ കൂട്ടങ്ങളായിട്ടാണ് എത്തുന്നത്. രാത്രി എത്തിയാല്‍ എല്ലാം നശിപ്പിച്ചതിന് ശേഷം പുലരുന്നതിന് മുമ്പേ സ്ഥലം വിടുകയാണ് പതിവ്.

ജീവിക്കാന്‍ മറ്റൊരു മാര്‍ഗം കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയില്‍ ഇതിന്റെ നഷ്ടങ്ങള്‍ സഹിച്ചും കൃഷി ചെയ്തിരുന്ന സമയത്താണ് ശക്തമായ മഴയിലും, കാറ്റിലും അകപ്പെട്ട് കൃഷി മൊത്തമായി നശിച്ചത്. തൊട്ടടുത്തുള്ള കൃഷിക്കാരുടെ എല്ലാം അവസ്ഥ ഇത് തന്നെയാണ്.

Tags:    

Similar News