ബജറ്റ് പ്രസംഗത്തിന് മോടി കൂട്ടി കുട്ടികള്‍ രചിച്ച ചിത്രങ്ങളും കവിതകളും

Update: 2021-01-15 10:29 GMT

തിരുവനന്തപുരം: ഇത്തവണയും ധനമന്ത്രി തോമസ് ഐസക് പതിവ് തെറ്റിച്ചില്ല. ബജറ്റ് പ്രസംഗത്തിന്റെ കവറില്‍ കലാസൃഷ്ടികള്‍ ഉള്‍പ്പെടുത്തുക അദ്ദേഹത്തിന്റെ പതിവാണ്. കവിതളും ഉള്‍പ്പെടുത്താറുണ്ട്. ഇത്തവണ മന്ത്രി കുട്ടികളുടെ രചനകള്‍ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. ബജറ്റ് പ്രസംഗത്തിന്റെ ചിത്രം കാസര്‍കോട് ഇരിയണ്ണി പിഎ എല്‍പിഎസിലെ ഒന്നാം ക്ലാസുകാരന്‍ വി ജീവന്‍ രചിച്ചതാണ്. ജെന്‍ഡര്‍ ബജറ്റിന്റെ ചിത്രവും ഈ കുട്ടി വരച്ചതുതന്നെ. 


 


ഇംഗ്ലീഷ് പ്രസംഗത്തിന്റെ കവര്‍ ഇടുക്കി കുടയത്തൂര്‍ ഗവ. എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി ശ്രീനന്ദന വരച്ച ചിത്രമാണ്. ബാക്ക് കവര്‍ കോഴിക്കോട് വേദവ്യാസ വിദ്യാലയത്തിലെ രണ്ടാം ക്ലാസുകാരന്‍ ജഹാന്‍ ജോബിയുടേയും.

ബജറ്റ് ഇന്‍ ബ്രീഫിലെ കവര്‍ചിത്രങ്ങള്‍ തൃശൂര്‍ വടക്കാഞ്ചേരി ഗവ. ഗേള്‍സ് എല്‍പിഎസിലെ അമന്‍ ഷസിയ അജയ് വരച്ചതാണ്. എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി റിപോര്‍ട്ടിന്റെ കവര്‍ ചിത്രവും ഈ കുട്ടിയുടേതു തന്നെ. 





  തൃശൂര്‍ എടക്കഴിയൂര്‍ എസ്എംവി എച്ച്എസിലെ എട്ടാം ക്ലാസുകാരി കെ എം മര്‍വയും യുഎഇ അജ്മാന്‍ ഹാബിറ്റാറ്റ് സ്‌കൂളിലെ രണ്ടാം ക്ലാസിലെ നിയ മുനീറും വരച്ച ചിത്രങ്ങളാണ് എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി റിപോര്‍ട്ടിന്റെ ബാക്ക് കവറില്‍.

ലോക്ക് ഡൗണ്‍ കാലത്ത് കുട്ടികളുടെ സര്‍ഗശേഷിയുടെ പ്രകാശനത്തിനുവേണ്ടി അക്ഷരവൃക്ഷം എന്ന പേരില്‍ വിദ്യാഭ്യാസ വകുപ്പ് ഒരു പ്രോഗ്രാം സംഘടിപ്പിച്ചിരുന്നു. കഥയും കവിതയും ലേഖനങ്ങളും ചിത്രങ്ങളുമൊക്കെയായി 4,947 വിദ്യാലയങ്ങളില്‍ നിന്ന് 56,399 സൃഷ്ടികള്‍ അന്ന് ലഭിച്ചു. ഇതില്‍ നിന്നാണ് ചിത്രങ്ങളാണ് തിരഞ്ഞെടുത്തത്.

Tags:    

Similar News