പിക്കപ്പ് വാനും ട്രക്കും കൂട്ടിയിടിച്ച് അപകടം; 11 മരണം

Update: 2025-08-13 06:43 GMT

ന്യൂഡല്‍ഹി:  രാജസ്ഥാനില്‍ ഒരു പിക്കപ്പ് വാനും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 11 മരണം. 8 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദൗസയില്‍ ബാപിക്ക് സമീപമാണ് അപകടം. പരിക്കേറ്റവരെ ചി'ഖാട്ടു ശ്യാം ക്ഷേത്രത്തില്‍ നിന്ന് വരുന്ന ഭക്തരാണ് അപകടത്തില്‍പ്പെട്ടവര്‍.

അപകടത്തില്‍ പിക്കപ്പ് വാന്‍ പൂര്‍ണമായും തകര്‍ന്നു. മരിച്ചവരില്‍ ഏഴ് കുട്ടികളും ഉള്‍പ്പെടുന്നു. ദാരുണമായ അപകടമാണ് നടന്നതന്നെും ഇപ്പോഴും അതിന്റെ ആഘാതത്തില്‍നിന്ന് മോചിതരായിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു. നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തിയാണ് ആളുകളെ ആളുപത്രിയിലേക്ക് മാറ്റിയത്.

Tags: