ഭാരത് ജോഡാ യാത്രയില്‍ പോക്കറ്റടി സംഘം; പോലിസ് അന്വേഷണം ആരംഭിച്ചു

Update: 2022-09-12 11:03 GMT

തിരുവനന്തപുരം: രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള 3,500 കിലോമീറ്റര്‍ ഭാരത് ജോഡോ യാത്രയില്‍ പോക്കറ്റടി സംഘം നുഴഞ്ഞുകയറി. പ്രവര്‍ത്തകരെ പോക്കറ്റടിക്കുകയാണ് ലക്ഷ്യം.

നേമം വെള്ളായണി ജങ്ഷനില്‍വച്ചാണ് പോക്കറ്റടി നടന്നതായി രണ്ട് പേര്‍ പരാതിപ്പെട്ടത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സ്ഥിരം പോക്കറ്റടിക്കാര്‍ യാത്രയില്‍ കയറിക്കൂടിയതായി കണ്ടെത്തിയത്. ഇവരുടെ സിസിടിവി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചു. പോക്കറ്റടിക്കുന്നതും ദൃശ്യത്തിലുണ്ട്. സ്ഥിരം കുറ്റവാളികളായതുകൊണ്ടാണ് പോലിസിന് ഇവരെ വേഗത്തില്‍ കണ്ടെത്താനായത്. ഉടന്‍ പിടികൂടുമെന്ന് പോലിസ് അറിയിച്ചു.

Tags: