ഫോണ്‍ചോര്‍ത്തല്‍: യൂത്ത് കോണ്‍ഗ്രസ് മോദിയുടെയും അമിത്ഷായുടെയും കോലം കത്തിച്ചു
കണ്ണൂര്‍: ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കണ്ണൂര്‍ പോസ്റ്റ് ഓഫിസിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. തുടര്‍ന്ന് നരേന്ദ്ര മോദിയുടെയും, അമിത്ഷായുടെയും കോലം കത്തിച്ചു.
രാഹുല്‍ ഗാന്ധി, സുപ്രിംകോടതി ജഡ്ജിമാര്‍, മാധ്യമ പ്രവര്‍ത്തകര്‍, ഇലക്ഷന് കമ്മിഷന് ഓഫിസര്‍മാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, സ്വന്തം മന്ത്രിസഭയിലെ മന്ത്രിമാര്‍ തുടങ്ങിയവരുടെയൊക്കെ ഫോണ്‍ സംഭാഷണം ചോര്‍ത്തിയതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസിന്റെ അധ്യക്ഷതയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി പ്രതിഷേധം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ വിനേഷ് ചുള്ളിയാന്‍, കെ കമല്‍ജിത്ത്, റോബര്‍ട്ട് വെള്ളാംവെള്ളി, വിജിത്ത് മുല്ലോളി, ജില്ലാ ഭാരവാഹികള്‍ വി രാഹുല്‍, പ്രിനില്‍ മതുക്കോത്ത്, അനൂപ് തന്നട, ശ്രീജേഷ് കോയിലെരിയന്‍, പി ഇമ്രാന്, സജേഷ് അഞ്ചരക്കണ്ടി, വരുണ്‍ എംകെ, നികേത് നാറാത്ത്, മെബിന് പീറ്റര്‍, മുഹസിന് കീഴ്ത്തള്ളി, റുബിന്‍ കീഴുന്ന, അക്ഷയ് കോവിലകം, ജിതേഷ് മണല്‍, ലൗജിത്ത് കുന്നംകൈ, വിജിത്ത് നീലാഞ്ചേരി, ഉനൈസ് കോളയാട് തുടങ്ങിയവര്‍ പങ്കെടുത്തു.