ഫിലിപ്പീന്‍സില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം 1,00,000 കടന്നു

Update: 2020-08-02 15:20 GMT

മനില: ഫിലിപ്പീന്‍സില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇന്ന് മാത്രം 5,032 പേര്‍ക്കാണ് രോഗബാധയുണ്ടായത്.

ഫിലിപ്പീന്‍സില്‍ ഇതുവരെ 1,03,155 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ സാവധാനത്തില്‍ രോഗവ്യപനം നടന്നിരുന്ന രാജ്യത്ത് കഴിഞ്ഞ നാല് ദിവസമായി രോഗബാധ വര്‍ധിച്ചുവരുന്നതായി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ കാണുന്നു.

കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ രോഗവ്യാപനം വര്‍ധിച്ചുവരികയാണ്. വ്യാഴാഴ്ച 3,800 പേര്‍ക്കാണ് രോഗബാധയുണ്ടായതെങ്കില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ അത് 4000വും 4800ഉം ആയിരുന്നു.

ഇതുവരെ രാജ്യത്ത് 65,000 പേരുടെ രോഗം ഭേദമായിട്ടുണ്ട്. അതേസമയം മരണം 2,059 കടന്നു.

മറ്റ് തെക്ക് കിഴക്കന്‍ ഏഷ്യയിലെ രാജ്യങ്ങളിലെ അതേ പ്രവണതയാണ് ഫിലിപ്പീന്‍സിലും കാണുന്നത്. ആദ്യം കുറഞ്ഞ വ്യാപനമേ സംഭവിച്ചിരുന്നുള്ളുവെങ്കിലും ഈ അടുത്ത ദിവസങ്ങൡ രോഗവ്യാപനം അതിശീഘ്രം വര്‍ധിക്കുകയാണ്. അതേസമയം യൂറോപ്പിലും ലാറ്റിന്‍ അമേരിക്കയിലും ആദ്യം രോഗവ്യാപനം വര്‍ധിക്കുകയും പിന്നീട് ലോക്ക്ഡൗണിനു ശേഷം കുറയുകയും ചെയ്തു. പിന്നീട് ലോക്ക്ഡൗണ്‍ പിന്‍വലിച്ചശേഷമാണ് രോഗവ്യാപനം വര്‍ധിച്ചത്. 

Tags:    

Similar News