മൂന്നാംഘട്ട വോട്ടെടുപ്പ്: 2,911 ബൂത്തുകളില്‍ പ്രത്യേക നിരീക്ഷണം; മോക്ക് പോളിങ് പൂര്‍ത്തിയായി

Update: 2020-12-14 01:29 GMT

കോഴിക്കോട്: ഇന്ന് അവസാനഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ്, മലപ്പുറം ജില്ലകളില്‍ 2,911 ബൂത്തുകള്‍ പ്രശ്‌നബാധിതമായി പ്രഖ്യാപിച്ച് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. ഇന്ന് രാവിലെ ഏഴ് മുതലാണ് വോട്ടെടുപ്പ് ആരംഭിക്കുക. വൈകീട്ട് ആറ് വരെ പോളിങ് നടക്കും. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 51,285 ഉദ്യോഗസ്ഥരെ നിയോഗിച്ചു. എല്ലാവരും സാധനസാമഗ്രികള്‍ ഏറ്റ് വാങ്ങി ബൂത്തുകളില്‍ എത്തിയിട്ടുണ്ട്. പോളിങ് ആരംഭിക്കുന്നതിനു മുന്നോടിയായി മോക്ക് പോളിങ് പൂര്‍ത്തിയായി.

എല്ലാ ബൂത്തിലും സാമൂഹിക അകലവും കൊവിഡ് നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ട്.

354 തദ്ദേശ സ്ഥാപനങ്ങളിലെ 6,867 വാര്‍ഡുകളിലേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. 42.87 ലക്ഷം പുരുഷന്മാരും 46.87 ലക്ഷം സ്ത്രീകളും 86 ട്രാന്‍സ് ജെന്റര്‍മാരും അടക്കം 89.74 ലക്ഷം വോട്ടര്‍മാരാണ് ഇന്ന് വോട്ടുചെയ്യാന്‍ അര്‍ഹത നേടിയിട്ടുള്ളവര്‍. കോഴിക്കോട് മാവൂര്‍ പഞ്ചായത്തിലെയും കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെയും ഓരോ വാര്‍ഡുകളിലെ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് മാറ്റിവച്ചിട്ടുണ്ട്.

Similar News