ഫാര്‍മസിസ്റ്റിന്റെ കൊലപാതകം: പോലിസ് കമ്മീഷണര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് അമരാവതി എംപി

Update: 2022-07-02 17:28 GMT

അമരാവതി: അമരാവതിയിലെ ഫാര്‍മസിസ്റ്റിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അമരാവതി എസ്പിക്കെതിരേ നടപടി ആവശ്യപ്പെട്ട് അമരാവതി എംപി നവനീത് റാണ. എസ് പി ആരതി സിങ്ങിനെതിരേയാണ് എംപി ശക്തമായി ആഞ്ഞടിച്ചത്. ജൂണ്‍ 21നാണ് ഫാര്‍മസിസ്റ്റും മെഡിക്കല്‍ ഷോപ്പ് ഉടമയുമായ ഉമേഷ് കോല്‍ഹെ കൊല്ലപ്പെട്ടത്.

ആദ്യം ഈ കേസ് അന്വേഷിച്ച പോലിസ് സേന കൊലപാതത്തിന് കാരണം മോഷണശ്രമമാണെന്നാണ് കണ്ടെത്തിയത്. പിന്നീട് എംപി ഇതിനെതിരേ പരാതി നല്‍കുകയും നൂപുര്‍ ശര്‍മയെ പിന്തുണച്ചതാണ് കാരണമെന്ന് ആരോപിക്കുകയും ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കും പരാതി നല്‍കി. അദ്ദേഹമാണ് കേസ് എന്‍ഐഎക്ക് വിടുന്നത്.

എംപിയുടെ പരാതി സ്വീകരിച്ചിട്ടും എസ്പി മോഷണശ്രമമാണ് കാരണമെന്നതില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഇതിന്റെ പേരിലാണ് എസ്പിക്കെതിരേ ബിജെപി പരാതി നല്‍കിയത്.

നിലവില്‍ ഈ കേസ് എന്‍ഐഎയുടെ കയ്യിലാണ്. ഇന്ന് രാവിലെയാണ് കേസില്‍ പുതിയ വകുപ്പുകള്‍ ചേര്‍ക്കുന്നത്.

നൂപുര്‍ ശര്‍മക്കെതിരേ സന്ദേശമയച്ചതിനാണ് കനയ്യലാലെന്ന തുന്നല്‍ക്കാരനെ മുസ് ലിംകള്‍ കൊലപ്പെടുത്തിയതെന്ന ആരോപണം കഴിഞ്ഞ ദിവസം പൊളിഞ്ഞിരുന്നു. പ്രതികള്‍ ബിജെപി ന്യൂനപക്ഷമോര്‍ച്ചയുടെ പ്രവര്‍ത്തകരാണെന്നാണ് മാധ്യമങ്ങള്‍ കണ്ടെത്തിയത്. അതിന് തൊട്ടടുത്ത ദിവസമാണ് അതുവരെ മോഷണശ്രമമായി വിലയിരുത്തിയിരുന്ന കൊലപാതകത്തെ പ്രവാചകനിന്ദയും നൂപുര്‍ ശര്‍മയുമായി കൂട്ടിക്കെട്ടിയത്.

Tags:    

Similar News