ഫൈസര്‍ കൊവിഡ് തുള്ളിമരുന്ന് വികസിപ്പിച്ചു; മരുന്ന് പരീക്ഷണം ആരംഭിച്ചു

Update: 2021-03-24 14:38 GMT

ന്യൂയോര്‍ക്ക്: കൊവിഡ് 19 ചികില്‍സയ്ക്ക് ഉപയോഗിക്കുന്ന തുള്ളിമരുന്നിന്റെ ക്ലിനിക്കല്‍ പരിശോധന ആരംഭിച്ചതായി ഫൈസര്‍ കമ്പനി. മരുന്നിന്റെ ഫെയ്‌സ് 1 പരിശോധന യുഎസ്സില്‍ ആരംഭിച്ചു. കൊവിഡ് വൈറസിനെ മാത്രമല്ല, സമാനമായ വൈറസുകളെയും ചെറുക്കുന്ന മരുന്നാണ് കമ്പനി വികസിപ്പിച്ചിട്ടുള്ളത്. ഫൈസറിന്റെ ചീഫ് റിസര്‍ച്ച് ഓഫിസര്‍ മൈക്കല്‍ ഡോള്‍സ്റ്റനാണ് ഇക്കാര്യം അറിയിച്ചത്.

പരിശോധന കൃത്യമായി നടക്കുന്നതായും അപ്രതീക്ഷിതമായ എന്തെങ്കിലും സംഭവിക്കാനിടയുള്ളതായി കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

എച്ച്‌ഐവി, ഹൈപറ്റിറ്റിസ് സി എന്നിവയ്ക്ക് ഉപയോഗിക്കുന്ന മരുന്നാണ് ആവശ്യമായ മാറ്റങ്ങളോടെ ഉപയോഗിക്കുന്നത്. വൈറസിന് വളരാന്‍ ആവശ്യമായ ചില എന്‍സൈമുകളെയും പ്രോട്ടീനുകളെയും തടയിടുക വഴിയാണ് മരുന്ന് പ്രവര്‍ത്തിക്കുന്നത്. ഇതേ രീതി തന്നെയാണ് എച്ച്‌ഐവി മരുന്നുകളിലും ഉപയോഗിക്കുന്നത്.

Tags:    

Similar News