പോപുലർ ഫ്രണ്ട് മുൻ സംസ്ഥാന പ്രസിഡൻ്റ് സി പി മുഹമ്മദ് ബഷീറിന് പരോൾ

Update: 2024-09-17 14:40 GMT

ന്യൂഡൽഹി: കേന്ദ്രസർക്കാർ നിരോധിച്ച പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കേരള ഘടകം മുൻ സംസ്ഥാന പ്രസിഡൻ്റ് സി പി മുഹമ്മദ് ബഷീറിന് പരോൾ. ഡൽഹി എൻ ഐ എ പ്രത്യേക കോടതിയാണ് നാലു ദിവസത്തെ പരോൾ നൽകിയത്. മകൻ്റെ വിവാഹത്തിൽ പങ്കെടുക്കാനായിരുന്നു അനുമതി.

ബുധനാഴ്ച വൈകീട്ട് മൂന്നിനും അഞ്ചിനും ഇടയിൽ മലപ്പുറം തലക്കാട് തൃപ്പങ്ങോട്ട് ഓഡിറ്റോറിയത്തിലാണ് നികാഹ്. നികാഹിലും വീട്ടിലെ വിവാഹ ചടങ്ങുകളിലും പങ്കെടുക്കാൻ ഒരു ദിവസം ആറു മണിക്കൂർ വീതമാണ് അനുവദിച്ചത്. വിവിധ ഉപാധികളോടെയാണ് കോടതി നടപടി. ഇപ്രകാരം ഇന്ന് നാട്ടിലെത്തിയ സി പി മുഹമ്മദ് ബഷീറിനെ വീട്ടിലെ പരോൾ സമയം ചെലവഴിച്ച ശേഷം തവനൂർ ജയിലിലേക്ക് മാറ്റി.

Tags: