പെട്ടിമുടിയില്‍ ഒരു മൃതദേഹം കൂടി കണ്ടെടുത്തു; ഇനി കണ്ടത്താനുള്ളത് ഏഴ് പേരെ

പെട്ടിമുടിയില്‍ നിന്ന് 14 കിലോമീറ്റര്‍ അകലെയുള്ള പുഴയോരത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്.

Update: 2020-08-20 08:07 GMT

മുന്നാര്‍: ഉരുള്‍പൊട്ടലുണ്ടായ രാജമല പെട്ടിമുടിയില്‍നിന്ന് ഒരു മൃതദേഹംകൂടി കണ്ടെടുത്തു. ഇതോടെ മരണം 63 ആയി. മൃതദേഹം ആരുടെയെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍ അകപ്പെട്ട ഏഴ് പേരെയാണ് ഇനി കണ്ടെത്താനുള്ളത്.

പെട്ടിമുടിയില്‍ നിന്ന് 14 കിലോമീറ്റര്‍ അകലെയുള്ള പുഴയോരത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്. പുഴയോരത്ത് മരക്കൊമ്പില്‍ തങ്ങി നില്‍ക്കുകയായിരുന്നു മൃതദേഹം. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പുഴയില്‍ ദൗത്യസംഘത്തിന്റെ തിരച്ചില്‍ നടക്കുന്നത്. അവസാനയാളെയും കണ്ടെത്തും വരെ തെരച്ചില്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. ദുരന്തത്തിനിരയായവര്‍ക്ക് ഉടന്‍ സഹായധനം ലഭ്യമാക്കാന്‍ ജില്ലാ ഭരണകൂടം പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അതേസമയം, പെട്ടിമുടി അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ മൂന്ന് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലുള്ളവര്‍ക്ക് ഒരു ലക്ഷം സഹായധനം നല്‍കും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനുമായി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി ഫോണില്‍ സംസാരിച്ച് സ്ഥിതി വിലയിരുത്തിയിരുന്നു.


Tags:    

Similar News