വടകരയില്‍ ടാങ്കര്‍ ലോറി അപകടം; പെട്രോള്‍ ചോരുന്നു; പ്രദേശവാസികള്‍ ആശങ്കയില്‍

ഫയര്‍ഫോഴ്‌സിന്റെ അഞ്ച് യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്

Update: 2019-11-28 02:44 GMT

വടകര: വടകര ദേശീയപാതിയില്‍ ടാങ്കര്‍ ലോറി അപകടം. നിര്‍ത്തിയിട്ടിരുന്ന ഒരു വണ്ടിയില്‍ ഇടിച്ച് ടാങ്കര്‍ മറിയുകയായിരുന്നു. ടാങ്കറില്‍ നിന്ന് പെട്രോള്‍ പരന്നൊഴുകുകയാണ്. വടകര ആശ ഹോസ്പിറ്റനു സമീപമാണ് അപകടം നടന്നതെന്ന് പ്രാദേശിക വാര്‍ത്താചാനലുകള്‍ അറിയിച്ചു. ഇന്ന് അഞ്ചരയ്ക്കായിരുന്നു അപകടം.

തലശ്ശേരി ഭാഗത്തേക്ക്‌പോകുന്ന ടാങ്കറാണ് അപകടത്തില്‍ പെട്ടത്. പെട്രോള്‍ ചോര്‍ച്ച തടയാനായിട്ടില്ല. ഫയര്‍ഫോഴ്‌സിന്റെ അഞ്ച് യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. വാഹനഗതാഗതം മറ്റൊരു വഴി തിരിച്ചുവിട്ടിരിക്കുകയാണ്.

Tags: