പെട്രോള്‍പമ്പുകളില്‍ വാഹനത്തിരക്ക്: ക്യുആര്‍ കോഡ് സംവിധാനവുമായി ശ്രീലങ്കന്‍ സര്‍ക്കാര്‍

Update: 2022-08-01 05:33 GMT

കൊളംബൊ: ഇന്ധനം നിറക്കാനെത്തുന്ന വാഹനങ്ങളുടെ തിരക്കൊഴിവാക്കാന്‍ ശ്രീലങ്ക ക്യുആര്‍ കോഡ് സംവിധാനമൊരുക്കുന്നു. സാമ്പത്തികപ്രതിസന്ധിയില്‍പ്പെട്ട് നട്ടം തിരിയുന്ന ശ്രീലങ്കയില്‍ ഇന്ധനത്തിന്റെ വില വര്‍ധിക്കുകയും ഒപ്പം ക്ഷാമം നേരിടുകയും ചെയ്തതോടെയാണ് പമ്പുകളില്‍ വലിയ തിരക്ക് അനുഭവപ്പെടാന്‍ തുടങ്ങിയത്.

ഫ്യുയര്‍ പാസ് ക്യുആര്‍ കോഡ് സംവിധാനം നാളെ മുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങുമെന്ന് ഊര്‍ജ്ജമന്ത്രി കാഞ്ചന വിജേശേഖര പറഞ്ഞു.

പുതിയ സംവിധാനം തിരക്കൊഴിവാക്കാന്‍ ഉപകരിക്കുമെന്നാണ് കണക്കുകൂട്ടല്‍.

നാഷണല്‍ ഫ്യുയല്‍ പാസ് പോര്‍ട്ടലില്‍ വണ്ടി നമ്പറും പമ്പിന്റെ വിവരവും അപ് ലോഡ് ചെയ്താല്‍ ക്യുആര്‍ കോഡ് ലഭിക്കുന്ന വിധത്തിലാണ് സംവിധാനം പ്രവര്‍ത്തിക്കുക. വണ്ടിനമ്പര്‍, ചേസിസ് നമ്പര്‍ തുടങ്ങിയ വിവരങ്ങളാണ് നല്‍കേണ്ടത്.

വണ്ടി നമ്പറിന്റെ അവസാന അക്കം ഉപയോഗിച്ചുളള രീതിയാണ് ഇതുവരെ ഉണ്ടായിരുന്നത്. അത് ഇന്നത്തോടെ അപ്രസക്തമാകും.

ആഴ്ചയില്‍ ഇന്ധനം ഇരുചക്രവാഹനങ്ങള്‍ക്ക് 4 ലിറ്ററും മൂന്ന് ചക്രവാഹനങ്ങള്‍ക്ക് 5 ലിറ്ററും കാറുകള്‍ക്കും വാനുകള്‍ക്കും 20 ലിറ്ററും ബസ് - ലോറി എന്നിവക്ക് 40-50 ലിറ്ററുമാണ് ലഭിക്കുക.

Tags:    

Similar News