പെട്രോള്‍ പമ്പ് ശുചിമുറി പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കണം; കോര്‍പറേഷന്റെ നിലപാട് ശരിവച്ച് ഹൈക്കോടതി

Update: 2025-09-19 07:47 GMT

തിരുവനന്തപുരം: നഗരപരിധിയിലെ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്കും തുറന്നുകൊടുക്കണമെന്ന കോര്‍പറേഷന്റെ തീരുമാനം ഹൈക്കോടതി ശരിവച്ചു. ഇതോടെ യാത്രക്കാര്‍ക്കും ഉപയോക്താക്കള്‍ക്കും 24 മണിക്കൂറും ശുചിമുറി ഉപയോഗിക്കാമെന്ന നിര്‍ദേശം നിലനില്‍ക്കും.

പെട്രോള്‍ പമ്പ് ഉടമകള്‍ നടപടികള്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതോടെ കേസ്ിന് കോടതി സ്‌റ്റേ നല്‍കി. ഇതിനെതിരെ കോര്‍പറേഷന്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയതോടെയാണ് പൊതുജനങ്ങള്‍ക്ക് അനുകൂലമായി കോടതി വിധി പുറപ്പെടുവിച്ചത്. ശുചിമുറികളുടെ ഗുണനിലവാരം വിലയിരുത്താന്‍ ക്യൂആര്‍ കോഡ് പതിപ്പിക്കാനുള്ള കോര്‍പറേഷന്‍ നടപടിയും തുടരുമെന്ന് കോടതി വ്യക്തമാക്കി.

അതേസമയം, ഹൈക്കോടതിയുടെ വിധി പൊതുജനങ്ങളുടെ വിജയം ഉറപ്പാക്കുന്ന ഒന്നാണെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ പ്രതികരിച്ചു.

Tags: