യുഎഇയില്‍ ഇന്ധന നിരക്കില്‍ വര്‍ധന
ലിറ്ററിന് 25 ഫില്‍സ് വീതമാണ് പെട്രോളിന് വര്‍ധിച്ചത്. ഡീസലിന് 4 ഫില്‍സും കൂടിയിട്ടുണ്ട്. സൂപ്പര്‍ പെട്രോളിന് ലിറ്ററിന് 2.48 ദിര്‍ഹമാണ് പുതുക്കിയ നിരക്ക്.
ദുബയ്: അടുത്ത മാസം മുതല്‍ യുഎഇയില്‍ ഇന്ധന നിരക്കില്‍ വര്‍ധന. ലിറ്ററിന് 25 ഫില്‍സ് വീതമാണ് പെട്രോളിന് വര്‍ധിച്ചത്. ഡീസലിന് 4 ഫില്‍സും കൂടിയിട്ടുണ്ട്. സൂപ്പര്‍ പെട്രോളിന് ലിറ്ററിന് 2.48 ദിര്‍ഹമാണ് പുതുക്കിയ നിരക്ക്. നിലവില്‍ ഈ പട്രോളിന് 2.23 ദിര്‍ഹമാണ്. സ്പെഷ്യല്‍ പെട്രോളിന് 2.34 ദിര്‍ഹമായിരിക്കും പുതുക്കിയ നിരക്ക്. വാറ്റ് ഉള്‍പ്പെടെയുള്ള നിരക്കാണിതെന്ന് യുഎഇ ഊര്‍ജ്ജ വ്യവസായ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഓരോ മാസത്തിലുമാണ് പുതുക്കിയ നിരക്കുകള്‍ പ്രഖ്യാപിക്കുന്നത്.