പെട്രോള്‍ വില ഡല്‍ഹിയില്‍ ലിറ്ററിന് 82 രൂപ കടന്നു; ഡീസല്‍ ലിറ്ററിന് 72 രൂപ
ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില വര്‍ധിച്ചതായി പിടിഐ റിപോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ വില ലിറ്ററിന് 82 രൂപ കടന്നു. ഡീസല്‍ വില രാജ്യതലസ്ഥാനത്ത് 72 രൂപയാണ്. ഒമ്പത് ദിവസങ്ങള്‍ക്കുള്ളില്‍ 8 തവണയാണ് വില വര്‍ധിച്ചത്.
പെട്രോള്‍ വില ശനിയാഴ്ച 24 പൈസയാണ് വര്‍ധിച്ചത്. ഡീസല്‍ 27 പൈസയും വര്‍ധിച്ചു.
ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 82.13 രൂപയാണ്, കഴിഞ്ഞ ദിവസം ഇത് 81.89 രൂപയായിരുന്നു.
ഡീസല്‍ വില 71.86 ല്‍ നിന്ന് 72.13 ആയി വര്‍ധിച്ചു.
നവംബര്‍ 20നു ശേഷം ഇന്ധനവില എട്ട് തവണയാണ് വര്‍ധിച്ചത്.
ഒമ്പത് ദിവസത്തിനുളളില്‍ ആകെ 1.07 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഡീസലില്‍ 1.67 രൂപയും വര്‍ധിച്ചു.
സപ്തംബര്‍ 22നും നവംബര്‍ 20നുമിടയില്‍ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഡീസലില്‍ ഒക്ടോബര്‍ 2 മുതലും മാറ്റമുണ്ടായിരുന്നില്ല.
പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ്, ഹിന്ദുസ്താന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് എന്നീ പൊതുമേഖലാ എണ്ണക്കമ്പനികള്‍ പ്രതിദിനമായാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്.