പെട്രോള്‍, ഡീസല്‍ വാറ്റ് ഇനത്തില്‍ സമാഹരിച്ചത് 3.71 ലക്ഷം കോടി രൂപ

Update: 2021-12-14 18:46 GMT

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ ഇന്ധനത്തിനു ചുമത്തുന്ന വാറ്റിലൂടെ 2020-21 സാമ്പത്തിക വര്‍ഷം സമാഹരിച്ചത് 3.71 ലക്ഷം കോടി രൂപയെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. പാര്‍ലമെന്റില്‍ തിങ്കളാഴ്ചയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷം കൊണ്ട് സമാഹരിച്ച തുക ഇതോടെ 8.02 ലക്ഷം കോടിയായി.

2018 ഓക്ടോബര്‍ 5, 2021 നവംബര്‍ 4 കാലയളവിലാണ് പെട്രോളിന്റെ എക്‌സൈസ് നികുതിയും വാറ്റും 19.48 രൂപയില്‍ നിന്ന് 27.90 രൂപയായി വര്‍ധിപ്പിച്ചത്. ഇതേ കാലയളവില്‍ ഡീസല്‍ വില 15.33 രൂപയില്‍ നിന്ന് 21.8 രൂപയായി. രാജ്യസഭയിലാണ് മന്ത്രി ഈ കണക്കുകള്‍ സമര്‍പ്പിച്ചത്.

പെട്രോളിനും ഡീസലിനും 2018-19 വര്‍ഷത്തില്‍ കേന്ദ്ര എക്‌സൈസ് നികുതിയിനത്തില്‍ 2,10,282 കോടിയും 2019-20 കാലത്ത് 2,19,750 കോടിയും 2020-21 കാലത്ത് 3,71,908 കോടി രൂപയും സമാഹരിച്ചു.

ഒക്ടോബര്‍ 2018-ജൂലൈ 2019 കാലത്ത് എക്‌സൈസ് നികുതിയിനത്തില്‍ രണ്ട് ഇന്ധനത്തിന്റെ കാര്യത്തിലും കുറവനുഭവപ്പെട്ടിരുന്നു.

Tags:    

Similar News