ഓണ്‍ലൈന്‍ ചൂതാട്ടം; വിരാട് കോഹ്‌ലിക്കെതിരേ മദ്രാസ് കോടതിയില്‍ ഹരജി

Update: 2020-07-31 19:17 GMT

ചെന്നൈ: ഓണ്‍ലൈന്‍ ചൂതാട്ടം പ്രോല്‍സാഹിപ്പിക്കുന്നുവെന്ന പരാതിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കും നടി തമന്നാ ഭാട്ടിയക്കുമെതിരേ മദ്രാസ് ഹൈക്കോടതിയില്‍ ഹരജി. ഇരുവരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹരജി. ഇരുവരും ഓണ്‍ലൈന്‍ ചൂതാട്ട കമ്പനികളുടെ പരസ്യത്തില്‍ അഭിനയിക്കുന്നത് വഴി യുവതലമുറയാണ് തെറ്റിലേക്ക് നീങ്ങുന്നതെന്ന് ഹരജിയില്‍ ചൂണ്ടികാണിക്കുന്നു. ഇന്നത്തെ യുവതലമുറ ചൂതാട്ടത്തിന് അടിമകളാവുന്നു. ചൂതാട്ടം കാരണം പണം നഷ്ടപ്പെട്ട് ഇന്ത്യയില്‍ നിരവധി പേരാണ് ആത്മഹത്യ ചെയ്തത്. മുമ്പ് ലോകത്ത് നിരോധിച്ച ബ്ലൂ വെയ്ല്‍ ഗെയിമിനേക്കാള്‍ ഭീകരമാണ് ഓണ്‍ലൈന്‍ ചൂതാട്ടം. ഇതിനെ പ്രോല്‍സാഹിപ്പിക്കുന്ന കോഹ്‌ലിക്കും തമന്നയ്ക്കുമെതിരേ നടപടിയെടുക്കണമെന്നും ഹരജിയില്‍ പറയുന്നു.

ഹരജി ചൊവ്വാഴ്ച കോടതി പരിഗണിക്കും.


Tags: