പര്‍വേസ് മുഷര്‍റഫിന് വധശിക്ഷ
പെഷവാര്‍ ഹൈകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ പ്രത്യേക വിചാരണ കോടതിയുടെ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് വധശിക്ഷ പ്രഖ്യാപിച്ചത്.
ഇസ്‌ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷര്‍റഫിന് വധശിക്ഷ. പെഷവാര്‍ ഹൈകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ പ്രത്യേക വിചാരണ കോടതിയുടെ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് വധശിക്ഷ പ്രഖ്യാപിച്ചത്.
2007 നവംബര്‍ മൂന്നിന് രാജ്യത്ത് ഭരണഘടനയെ അട്ടിമറിച്ച് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച സംഭവത്തില്‍ രാജ്യദ്യോഹം ചുമത്തി വിചാരണ നേരിട്ടിരുന്നു. 2013 ഡിസംബറിലാണ് മുഷറഫിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റത്തില്‍ കേസടുത്തത്. 2014 മാര്‍ച്ച് 14ന് കുറ്റംചുമത്തുകയുംചെയ്തു. എന്നാല്‍, 2016 മാര്‍ച്ചില്‍ ദുബായിലേക്ക് പോയി. ചികില്‍സാവശ്യാര്‍ഥം ദുബായില്‍ പോയതെന്നാണ് റിപോര്‍ട്ട്. പ്രധാനമന്ത്രിയുള്‍പ്പടെ പ്രമുഖരുമായി ആലോചിച്ചായിരുന്നെന്നാണ് മുശര്‍റഫിന്റെ വാദം.
രാജ്യദ്രോഹ കേസില്‍ ഡിസംബര്‍ അഞ്ചിന് മുഷറിന്റെ മൊഴി രേഖപ്പെടുത്താന്‍ പ്രത്യേക കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ മുഷറഫ് അപ്പീല്‍ സമര്‍പ്പിച്ചു. തന്നിക്കെതിരെ നടക്കുന്ന വിചാരണ നിര്‍ത്തിവയ്ക്കണമെന്നും അദ്ദേഹം ലാഹോര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.