കൊളത്തൂര്‍ കളരിസംഘത്തിലെ പീഡനം; സമഗ്രാന്വേഷണം വേണം: ജബീന ഇര്‍ഷാദ്

Update: 2021-09-06 15:26 GMT
കോഴിക്കോട്: സംഘ്പരിവാര്‍ ക്രിമിനലുകളുടെ ഒളിത്താവളമെന്ന് ആരോപിക്കപ്പെടുന്ന കൊളത്തൂര്‍ അദൈ്വതാശ്രമത്തോട് ചേര്‍ന്നുള്ള കളരിസംഘത്തില്‍ കളരി അഭ്യസിക്കാന്‍ വന്ന പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ സമഗ്രമായ അന്വേഷണ വേണമെന്ന് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ജബീന ഇര്‍ഷാദ് ആവശ്യപ്പെട്ടു. 2019 ജൂണ്‍ മുതല്‍ 2 വര്‍ഷമായി നിരവധി തവണ കൊളത്തൂര്‍


ശിവശക്തി കളരി സംഘത്തില്‍ വെച്ച് കുട്ടി പീഡിപ്പിക്കപ്പെട്ടതായാണ് പോലിസ് പറയുന്നത്. പെരുമാറ്റത്തില്‍ അസ്വാഭാവിക തോന്നിയ കുട്ടിയെ രക്ഷിതാക്കള്‍ കൗണ്‍സിലിംന് വിധേയമാക്കിപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. കളരി ഗുരുക്കള്‍ മജീന്ദ്രന്‍ അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും കളരിസംഘത്തില്‍ പരിശീലനത്തിന് എത്തുന്ന മറ്റ് കുട്ടികളെയും കൗണ്‍സിലിങിന് വിധേയമാക്കണം. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ദേശീയ നേതാക്കളുമായി ഉന്നത ബന്ധമുള്ള ആശ്രമവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികള്‍ രക്ഷപ്പെടാതിരിക്കാന്‍ പോലിസ് ശക്തമായ അന്വേഷണം നടത്തണം. പാലത്തായി കേസിനെപ്പോലെ, സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പ്രതികളാകുന്ന കേസുകള്‍ അട്ടിമറിക്കപ്പെടുന്ന പതിവ് ഈ കേസിലും സംഭവിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുന്നതിന് കേരളീയ സമൂഹത്തിന് ബാധ്യതയുണ്ട്. തുടര്‍ച്ചയായി രണ്ട് വര്‍ഷം ഒരു പന്ത്രണ്ടുകാരി പെണ്‍കുട്ടി ആര്‍എസ്എസ് കേന്ദ്രത്തില്‍ പീഡിപ്പിക്കപ്പെട്ടിട്ടും മാധ്യമങ്ങള്‍ക്ക് അതൊരു പെട്ടിക്കോളം വാര്‍ത്ത മാത്രമായി മാറിപ്പോയി എന്നത് അങ്ങേയറ്റം ലജ്ജാകരമാണെന്നും ജബീന പറഞ്ഞു.




Tags:    

Similar News