സിംഗപ്പൂര്‍: ഫൈസര്‍-ബയോണ്‍ടെക്കിന്റെ കൊവിഡ് പ്രതിരോധ വാക്സിന്‍ ഉപയോഗത്തിന് അനുമതി നല്‍കി സിംഗപ്പൂര്‍. ഡിസംബര്‍ അവസാനം മുതല്‍ വാക്സിന്‍ നല്‍കാനാണ് തീരുമാനമെന്ന് പ്രധാന മന്ത്രി ലീ സെയ്ന്‍ ലൂംഗ് പറഞ്ഞു.
ഫൈസര്‍ സമര്‍പ്പിച്ച ശാസ്ത്രീയ വിവരങ്ങളും, ക്ലിനിക്കല്‍ പരീക്ഷണ രേഖകളും പരിശോധിച്ചാണ് ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയതെന്ന് ഫൈസര്‍ കമ്ബനി വ്യക്തമാക്കി. മറ്റ് വാക്‌സിനുകളും അടുത്ത മാസങ്ങളിലായി രാജ്യത്ത് ഉപയോഗിക്കുമെന്നും അടുത്ത വര്‍ഷം മധ്യത്തോടെ രാജ്യത്തെ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഹൈറിസ്‌ക്ക് വിഭാഗം, കോവിഡ് മുന്‍നിര പോരാളികള്‍, പ്രായമായവര്‍, എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ ലഭ്യമാക്കുക.